ഇരിട്ടി പുന്നാടിൽ കണ്ടെയ്‌നർ ലോറിയില്‍ നിന്നും മിനി ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റി കയറ്റുന്നതിനിടെ വീണ് രണ്ടുപേര്‍ക്ക് പരിക്ക്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പുന്നാട് ടൗണിലെ തൊഴിലാളികളായ ബിനു ,ശശി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിപ്രവേശിച്ചു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ ബുള്ളറ്റ് കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മാര്‍ബിളുകള്‍ മറ്റൊരു മിനിലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെയിലാണ് അപകടം ഉണ്ടായത്.