കെഎൽ 24-H -603 എന്ന നമ്പറിലുള്ള ഇരുചക്ര വാഹനമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനം റോഡ് സൈഡിൽ ഇരിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ ചടയമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ നമ്പർ പരിശോധിച്ച ശേഷം ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നമ്പർ പ്രവർത്തനരഹിതമായിരുന്നു. വാഹനം ആരോ മോഷ്ടിച്ചു കൊണ്ടുവന്നു ഉപേക്ഷിച്ചതായി സംശയിക്കുന്നതായി ചടയമംഗലം പോലീസ് അറിയിച്ചു.