കൊളശ്ശേരി സ്വദേശി ആമിനാസ് ഹൗസിൽ മുനവ്വർ ഫൈറൂസ് പി കെ (25) എന്ന യാളെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ന്യൂ മാഹി, തലശ്ശേരി സ്റ്റേഷനുകളിലായി മൂന്ന് എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ ജില്ലാ പരിധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.