മുളന്തുരുത്തിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.ഈ മാസം ഒമ്പതാം തീയതി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് രാവിലെ 10 മണിയോടെ പുറത്തുവന്നത്.മുളന്തുരുത്തി സ്വദേശി ജിൽസ് എബ്രഹാമിനെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ആണ് രണ്ടുപേർ മോഷ്ടിച്ചുകൊണ്ട് പോയത്. രണ്ടുപേർ ചേർന്ന് ഒരു ബൈക്കിൽ എത്തിയശേഷം ഒരാൾ വീടിൻറെ മതിൽ ചാടിക്കടന്ന് ബൈക്ക് തള്ളി പുറത്തുകൊണ്ടു പോവുകയായിരുന്നു.പിന്നീട് ബൈക്ക് സ്റ്റാർട്ട് ചെയ്ത ഓടിച്ചു പോവുകയും ചെയ്തു.