കുറ്റാരോപിതരായ പോലീസുകാരുടെ മുഖംമൂടി ധരിച്ച് പോലീസ് യൂണിഫോമിലെത്തിയ പ്രവർത്തകരെ മറ്റു പ്രവർത്തകർ ചാട്ടവാറുകൊണ്ട് അടിച്ചു. ഡിഐജി ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി പ്രതികളായ പോലീസുകാർക്ക് ഇലയിൽ കൊലച്ചോറ് വിളമ്പിയതിനോടൊപ്പം കുടിക്കാൻ രക്തവും ഒഴിച്ചു നൽകി. സമരം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു.