പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട് കുളപ്പുള്ളി റൂട്ടിൽ പറളി എടത്തറക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോട് കൂടിയായിരുന്നു സംഭവം. സംസ്ഥാനപാതയിൽ ഇടതുവശം ചേർന്ന് നിർത്തിയിട്ട് വലിയ ലോറിയുടെ പുറകിൽ ഇതേ ദിശയിൽ വന്നിരുന്ന മറ്റൊരു ലോറി ഇടിച്ചു കയറുകയായിരുന്നു. രാത്രിയായതിനാലും റോഡിൽ വെളിച്ച കുറവുള്ളതിനാലും നിർത്തിയിട്ട ലോറി കാണാൻ കഴിയാതെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.