ഭിന്നശേഷിക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച അംഗപരിതരായ വ്യക്തികൾ തങ്ങളുടെ ശാരീരികവൈകല്യം സഹതാപമാക്കി യുവതിയിൽ നിന്നും ആറ് പവനോളം ആഭരണങ്ങളും 52000 രൂപയും കൈക്കലാക്കിയാണ് കടന്നുകളഞ്ഞത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിൽ ചാലിശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരൂർ ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്, ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ എന്നിവർ പിടിയിലായത്.മുഹമ്മദ് റാഷിദിൻ്റെ പേരിൽ തിരൂർ പോലീസിൽ നേരത്തെ കേസ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു