ഇരിങ്ങാലക്കുട ഊളക്കാട് ആസാദ് റോഡ് സ്വദേശി പയ്യപ്പിള്ളി വീട്ടിൽ സലീഷിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഷിപ്പ് ഹീറോ എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇരയായ മതിലകം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി ചന്ദന വീട്ടിൽ ഡാച്ചു മതിലകം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് സലീഷ് അറസ്റ്റിലായത്.