തളിപ്പറമ്പിൽ കൽനടയാത്രക്കാരുടെ ഇടയിലേക്ക് അമിത വേഗതയിലെത്തിയ ബസ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമാണ് ഇവരെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ചു, ശനിയാഴ്ച്ച രാവിലെ 7:30 ഓടെ ആലിങ്കിൽ തീയറ്ററിന് സമീപമായിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നവരെ അമിത വേഗതയിലെത്തിയ സ്വകാര്യബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തി ൽ മീറ്ററുകളോളം ദൂരത്തിൽ തെറിച്ചുവീണ് തലയി ടിച്ചാണ് മൂവർക്കും പരിക്കേറ്റത്.