പത്തനംതിട്ട: കോന്നി അരുവാപ്പുലം പടപ്പക്കൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷപരിപാടിയ്ക്കിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം പടപ്പക്കൽ ചേമ്പിലാക്കൽ വീട്ടിൽ സ്വർണാകരൻ എന്നു വിളിക്കുന്ന അശോകനാണ് (51) അറസ്റ്റിലായത്. പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ ജഗനാണ് (29) കുത്തേറ്റത്. അഞ്ചിന് ഗ്രന്ഥശാലയിൽ നടന്ന ഓണാഘോഷപരിപാടിയ്ക്കിടെയാണ് വൈകിട്ട് 4.30ന് മുൻവിരോധത്താൽ പ്രതി ജഗനെ കുത്തി പരിക്കേല്പിച്ചത്.