തങ്കളം - കാക്കനാട് നാലുവരി പാതയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അശോക് ലൈലാന്റിന്റെ പിന്നിലിടിച്ച് മരിച്ചത്. ഇടിയുടെ ആഘാതതിൽ ബൈക്കിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. വൈകിട്ട് അഞ്ച് മണിയോടെ ആൽബിന്റെ സംസ്കാര ചടങ്ങുകൾ സമാപിച്ചു. അഭിരാമിന്റെ സംസ്‌കാരം നാളെ നടക്കും.