കുമ്പള ടോൾ പ്ലാസ പ്രവർത്തി ജനകീയ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തോടെ പ്രവർത്തി ഉച്ചയ്ക്ക് മൂന്നര മണിയോടെ പുനരാരംഭിച്ചു. പോലീസ് കാവലിൽ പ്രവർത്തി ആരംഭിച്ചതോടെ നിർമ്മാണ പ്രവർത്തനം തടയാൻ വീണ്ടും എത്തിയ ജനകീയ സമര സമിതി സമിതി ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു.