മയക്കുമരുന്ന് കടത്തും വിൽപ്പനയും സ്ഥിരം തൊഴിലാക്കിയ ബുള്ളറ്റ് ലേഡി എന്ന പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയെ കരുതൽ തടങ്കൽ പ്രകാരം അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. കേരള പൊലിസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെയും ബംഗ ളൂരു പൊലിസിൻ്റെയും സഹായത്തോടെ തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീ ഷും സംഘവുമാണ് പ്രതിയെ ബംഗളൂരിൽ നിന്നും അറസ്റ്റുചെയ്തത്. ഇവർ മയക്കുമരുന്ന് കേസുകളി ൽ തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി എടുത്തതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ എസ് സതീഷ് ചൊവ്വാഴ്ച്ച പകൽ 12 ഓടെ അ റിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു വനിത ഈ നിയമപ്രകാരം അറസ്റ്റിലാകുന്നത്.