പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടത്തുന്ന ഓണം ഫെസ്റ്റ് പറപ്പെട്ടിയിൽ ആരംഭിച്ചു.സെപ്റ്റംബർ 1 മുതൽ 4 വരെയാണ് മേള. കുടുംബശ്രീ ഉത്പന്നങ്ങൾക്കു പുറമെ കൃഷി വകുപ്പിൻ്റെ പച്ചക്കറിയും മേളയിൽ ലഭ്യമാകും. എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ്,പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.