റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും നാട്ടുകാർ റോഡ് ഉപരോധിച്ചത്.വെള്ളമുണ്ട പോലീസ് എത്തി സമരക്കാരുമായി സംസാരിച്ചു. നാളെ രാവിലെ 10 മണിക്ക് വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ച ചെയ്യാം എന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കരാറുകാർ റോഡ് അധികൃതർ പോലീസ് ആക്ഷൻ കമ്മിറ്റി എന്നിവർ ചേർന്നാണ് ചർച്ച നടത്തുക. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു