ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനസൗഹൃദ പോലീസിംഗ് നടപ്പാക്കുകയാണ് ലക്ഷ്യം. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനാണ് പ്രഥമ പരിഗണന. ലഹരി പൂര്‍ണ്ണമായി തുടച്ചു നീക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. ദീര്‍ഘനാള്‍ ജില്ലയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളതിനാല്‍ ഇടുക്കിയുടെ പ്രശ്നങ്ങള്‍ അറിയാമെന്നും എസ് പി പറഞ്ഞു.