ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ മ്യൂസിയത്തിന്‍റെ ലോഗോ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. എ. രാമചന്ദ്രന്‍ മ്യൂസിയം ഒക്ടോബര്‍ ആദ്യവാരം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. എ. രാമചന്ദ്രന്‍റെ മകൻ രാഹുല്‍ രാമചന്ദ്രന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍. ജോസഫ്, മനു സി. പുളിക്കന്‍, ശബരീലാൽ തുടങ്ങിയവര്‍ ചടങ്ങിന്‍റെ ഭാഗമായി പങ്കെടുത്തു.