മുക്കം: മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ ഉയരുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും വർണക്കൂടാരം പദ്ധതിയുടെ സമർപ്പണവും കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പുതിയ കെട്ടിടത്തിലെ മെട്രോ ട്രെയിൻ, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനവും നാടിന് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ മന്ത്രി നിർവഹിച്ചു. ഉദ്ഘാടനത്തിനായി എത്തിയ മന്ത്രിയേയും വിശിഷ്ടാതിഥികളേയും ബാന്റ് മേള