കൊല്ലം പ്രാക്കുളം സ്വദേശി രോഹിണി നിവാസിൽ ശ്രീകുമാറിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലത്തു നിന്നും പിടികൂടിയത്. എടവിലങ്ങ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്' എടവിലങ്ങ് സ്വദേശിയിൽ നിന്ന് 32,51,999 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സമാന രീതിയിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ ശ്രീകുമാറിനെതിരെ എറണാകുളം ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ കേസുണ്ട്.