ചെർപ്പുളശ്ശേരി തിരുവാഴിയോട് കാർ ബൈക്കിലിടിച്ച് കുലുക്കല്ലൂർ സ്വദേശിക്ക് പരിക്ക്. പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ തിരുവാഴിയോട് ജംക്ഷണിൽ ഇന്നലെ രാത്രിയാണ് സംഭവം. ചെർപ്പുളശ്ശേരിയിൽ നിന്നും വരികയായിരുന്ന ബൈക്ക് തിരുവാഴിയോട് ജംഗ്ഷനിൽ വെച്ച് മണ്ണാർക്കാട് റോഡിലേക്ക് തിരിയുന്നതിനിടെ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രകനായ കുലുക്കല്ലൂർ സ്വദേശിയെ മാങ്ങോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.