Thiruvananthapuram, Thiruvananthapuram | Aug 25, 2025
രാഹുൽ മാങ്കുട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കാളയുമായി യുവമോർച്ച പ്രതിഷേധം. ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പാളയത്തെ ഔദ്യോഗിക വസതിയിലേക്കായിരുന്നു മാർച്ച് നടത്തിയത്.ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാംഗത്വം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു