വിജ്ഞാന കേരളം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. 'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' പ്രാദേശിക തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനം അടൂർ സെന്റ് തോമസ് കത്തീഡ്രൽ പാരീഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വിജ്ഞാനകേരളം പരീക്ഷണത്തിന്റെ തുടക്കം വിജ്ഞാന പത്തനംതിട്ടയാണ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിജ്ഞാനകേരളം, ജില്ലാ ഭരണകൂടം എന്നിവയുടെ എകോപനത്തിലൂടെ 5286 പേർക്ക് തൊഴിൽ നൽകി. 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.