നെടുംകണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിശ്രീ, അധ്യാപക ദിനത്തോടനുബന്ധിച്ച് തന്നെ ഇതുവരെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തപാല്‍ മുഖേന ആശംസ കാര്‍ഡുകള്‍ അയച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് കാര്‍ഡ് ലഭിച്ചില്ല. ഇതോടെ അച്ഛനെയും കൂട്ടി ആദിശ്രീ പോസ്റ്റ് ഓഫീസില്‍ എത്തി വിവരം തിരക്കി.എന്നാല്‍ കാര്‍ഡുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് കുട്ടി പോസ്റ്റ് ഓഫിസിനു മുന്‍പില്‍ പ്രതിഷേധം ഇരുന്നു. തുടര്‍ന്ന് കാണാതായ കാര്‍ഡുകള്‍ ജീവനക്കാര്‍ തപ്പി എടുത്തു. അധ്യാപക ദിന ആശംസകളുമായി 30 അധ്യാപകര്‍ക്കാണ് ആദിശ്രീ കാര്‍ഡുകള്‍ അയച്ചത്