പട്ടാമ്പി കൊപ്പം മണ്ണേങ്ങോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങനാട് കാമ്പ്രത്താൽ സ്വദേശി കളപ്പാറ പറമ്പിൽ ദിനേശ് ബാബുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മണ്ണങ്കോട് പാടത്തെ കുളത്തിന് സമീപത്തെ മരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കാണുന്നത്. കുളക്കടവിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത് തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ക്കൊപ്പം പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞദിവസം രാത്രി മുതൽ തന്നെ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു.