വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച നാലേമുക്കാല്‍ പവന്‍ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. രാമന്തളി മൊട്ടക്കുന്നിലെ എം സജീവന്‍(41), കിഴക്കിനി വീട്ടില്‍ രാഗേഷ്(39) എന്നിവരെയാണ് എസ് ഐ പി യദുകൃഷ്ണന്‍ തിങ്കളാഴ്ച്ച പകൽ 2 ഓടെ അറസ്റ്റ് ചെയ്തത്. രാമന്തളി മൊട്ടക്കുന്നിലെ മാട്ടൂക്കാരന്‍ ഹൗസില്‍ എം സജനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്.പിടിയിലായ സജീവന്‍ പരാതിക്കാരിയുടെ സഹോദരനാണ്. ആഗസ്റ്റ് 26നും 31ന് രാവിലെ എട്ട് മണിക്കുമിടയിലാണ് മൊട്ടക്കുന്നിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 3 ലക്ഷത്തി 50. നായിരം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.