മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു,രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മിഥുന്റെ സഹോദരനുമായി വാക്കുതർക്കം ഉണ്ടായിരുന്നു.