ഗുരുവായൂർ മാവിൻചുവട് പണ്ടാരിക്കൽ 55 വയസുള്ള സജിത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സജിത്ത് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ മൃതശരീരം സൂക്ഷിച്ചിട്ടുണ്ട്.