മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് തൃശൂർ നഗരത്തിലെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വെളിയന്നൂർ ആശാരിക്കുന്നിലെ ഇരുനില വീടിനു മുകളിൽ കയറിനിന്ന് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഉടൻ തൃശ്ശൂർ ഫയർഫോഴ്സും ഈസ്റ്റ് പോലീസും സ്ഥലത്തെത്തി.