ശൂരനാട് കക്കാക്കുന്ന് പള്ളിയാട് വീട്ടിൽ അതുൽ കൃഷ്ണയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഈ മാസം ഒന്നാം തീയതി വെളുപ്പിനെ തഴവ കുറ്റിപ്പുറത്ത് അർജുനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും നാ ശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുകയായി രുന്നു. മണപ്പള്ളിയിൽ ഒരു വീട് കയറി ആക്രമിച്ചത് അർജുൻ ആണെന്ന മുൻവിരോധത്തിലാണ് പ്രതികൾ വീട് ആക്രമിച്ചത്. അഞ്ച് ടൂവീലറുകളിൽ വന്നായിരുന്നു ആക്രമണം നടത്തിയത്.