ഇരട്ടയാര്‍ നാങ്കുതൊട്ടി സ്വദേശി അഖില്‍ ബിജുവിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്ന് കട്ടപ്പനയിലേക്ക് എത്തിയ സ്വകാര്യ ബസ്സില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഖില്‍ ബാംഗ്ലൂരില്‍ മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. സ്വയം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് എന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയത്. മൂന്നുവര്‍ഷത്തോളമായി അഖില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.