സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ ജാമ്യം ഇല്ലാ വകുപ്പുകള്‍ ചുമത്തി തൊടുപുഴ പോലീസ് കേസ് എടുത്തു. പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍കരാണെന്നും ഇതില്‍ നാല് പേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഇവര്‍ക്കായി വീടുകളില്‍ ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ഷാജന്റെ കാറിന്റെ അരികില്‍ പ്രതികളുടെ വാഹനം മനപൂര്‍വം ഇടിപ്പിച്ചായിരുന്നു ആക്രമണം. പ്രതികള്‍ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.