ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ചിപ്സ് കയറ്റി കൊണ്ടുപോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് അപകടം നടന്നതിനെ തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് സാധനങ്ങൾ മാറ്റുകയായിരുന്നു.