മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി ഹബീബ് റഹ്മാനാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എം.ഡി.എം.എ യുമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. തൃശൂരിലെ കോലഴി കേന്ദ്രീകരിച്ച് വാടകവീടെ അടുത്താണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.