This browser does not support the video element.
കോഴഞ്ചേരി: മഴ വീണ്ടും ശക്തമായി, കക്കി- ആനത്തോട് ഡാമിൻ്റെ ഷട്ടറുകൾ തുറക്കും
Kozhenchery, Pathanamthitta | Aug 29, 2025
കക്കി - ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും മഴ വീണ്ടും ശക്തമായതോടെ കക്കി - ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും