കോളിയടുക്കം കക്കണ്ടം ബേനൂർ റോഡിലെ അബ്ദുൽ വാജിദിന്റെ വീട്ടിലെ വാഷിംഗ് മെഷീൻ ഷോട്ട് സർക്യൂട്ട് കാരണം തീപ്പിടിച്ച് വീട്ടുപകരണങ്ങൾ കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കൂടിയാണ് സംഭവം നടന്നത്. അബ്ദുൽ വാജിദിന്റെ ഭാര്യ ഷബാന മിഷനിൽ തുണി നനയ്ക്കാൻ ഇട്ടതിനുശേഷം താഴത്തെ നിലയിലുള്ള അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ പ്ലാസ്റ്റിക് കത്തിയമണം വന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മിഷീൻ വയറുകളിൽ തീപിടിച്ചതറിയുന്നത്