താമരശ്ശേരി പൂനൂർ സ്വദേശി എൻ പി സുഹൈബ് ആണ് പിടിയിൽ ആയത്. പ്രിവന്റ്റ്റീവ് ഓഫീസർ കെ ജോണിയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് നടന്നുവന്ന യുവാവിനെ സംശയം തോന്നി ചോദ്യം ചെയ്തതിൽ തന്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് തടഞ്ഞു വെക്കുകയും തിരുനെല്ലി പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ടെത്തി