ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇന്നലെ കല്ലൂരുള്ള വീട്ടിലും, പരിസരത്തും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാലാണ് ലിയോഷിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ലിയോഷ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസും ഒരു അടിപിടികേസും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.