Thiruvananthapuram, Thiruvananthapuram | Aug 25, 2025
രാജ്യത്താകെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സ്വാഭാവികമായി വിലക്കറ്റം ഉണ്ടാകേണ്ടതാണെങ്കിലും മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താനായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിപണിയിൽ വളരെ ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. വെളിച്ചെണ്ണയുടെ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്താനായി. വെളിച്ചെണ്ണ കിലോയ്ക്ക് അഞ്ഞൂറു രൂപയോളം ആയ ഘട്ടത്തിൽ ശബരി വെളിച്ചെണ്ണ സബ്ഡിയോടെ 349 രൂപയ്ക്കും സബ്ഡി ഇല്ലാതെ 429 രൂപയ്ക്കും നൽകുകയാണ്.