വാളയാറിൽ വൻ ലഹരിവേട്ട. കാറുകളിൽ കടത്തിയ 25.79 കിലോഗ്രാം കഞ്ചാവുമായി 4 പേർ പിടിയിലായി. മണ്ണാർക്കാട് സ്വദേശികളായ കോടതിപ്പടി കോമേരി ഗാർഡനിൽ പി ടി സയൂൻ സംസ് (22), കുമരംപുത്തൂർ പയ്യനടം ഷെഹീർ (23), പയ്യനടം നൊച്ചുള്ളി മരുതംകാട് ഷിയാസ് (19), പള്ളിക്കുന്ന് അരക്കുപറമ്പിൽ റാഷിദ് (24) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ രാത്രിഇവർ പിടിയിലായത്. 26 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.