തൃശൂരിൽ മദ്യലഹരിയിൽ സ്കൂട്ടറിനു പിന്നിൽ നായയെ ചങ്ങല കൊണ്ട് കെട്ടി വലിച്ച് യാത്ര ചെയ്ത യുവാവിനെ നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിനു മുൻപേ യുവാവ് ഓടി രക്ഷപ്പെട്ടു. യുവാവിനായി ഒല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകിട്ട് 4 നു തൈക്കാട്ടുശേരി സെൻ്ററിലാണ് സംഭവം. ചെറുശേരി ഭാഗത്തു നിന്നു തൈക്കാട്ടുശേരിയിലേക്ക് ഒരു യുവാവ് നായയെ കെട്ടി വലിച്ച് കൊണ്ട് സ്കൂട്ടറിൽ വരുന്നത് കണ്ട് നാട്ടുകാർ തടയുകയായിരുന്നു.