മുണ്ടക്കൈ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയിലെ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം ആവശ്യപെട്ടായിരുന്നു ഉപരോധ സമരം. നാളെ രാവിലെ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പിൽ സമരം അവസാനിപ്പിച്ചു