പട്ടം തുരുത്ത് കിഴക്ക് നിഷാ ഭവനത്തിൽ ലീലാഭായിയാണ് മൺഡ്രോ തുരുത്ത് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് അംഗവും, ബിജെപി പ്രതിനിധിയുമായ ആറ്റുപുറം സുരേഷ് ആണ് വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും കടമായി വാങ്ങിയത് എന്നാണ് ആരോപണം. രണ്ടര ലക്ഷം രൂപയും, മുക്കാൽ പവന്റെ സ്വർണവും ഇവരിൽ നിന്നും കടം വാങ്ങി തിരികെ നൽകിയില്ലെന്നാണ് പറയപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വീട്ടമ്മ പഞ്ചായത്ത് ഓഫീസിൽ എത്തി. പ്രതിഷേധം നടത്തിയത്.