കള്ളനോട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയവെ വീണ്ടും കള്ളനോട്ടുമായി പിടിയിലായ പ്രതിയുടെ ജാമ്യം റദ്ദാക്കി. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ പത്തനാപുരം പാതിരിക്കല്‍ ആനക്കുഴി പുത്തന്‍ വീട്ടില്‍ അബ്ദുല്‍ മജീദിന് (59) ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് കൊല്ലം ഫസ്റ്റ് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് റദ്ദ് ചെയ്ത് ഉത്തരവിട്ടത്. 2013 ജൂണില്‍ അഞ്ചാലുംമൂട്, തൃക്കടവൂര്‍ പ്രദേശങ്ങളില്‍ 500 രൂപ കള്ളനോട്ട് വിനിമയം ചെയ്തതിന് ഇയാളുടെ പേരില്‍ അഞ്ചാലുംമൂട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.