ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടുന്ന തട്ടിപ്പുവീരനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. കോടനാട് ആലാട്ടുചിറ സ്വദേശി അനൂപ് ആണ് പോലീസിന്റെ പിടിയിലായത്. പുല്ലുവഴിയിലുള്ള സ്വകാര്യ ബാർ ഉടമയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. ബാർ ഉടമയെ ഫോണിൽ വിളിച്ച് താൻ ഹെൽത്ത് ഇൻസ്പെക്ടർ ആണെന്ന് പരിചയപ്പെടുത്തി. കൂടെ ജോലി ചെയ്യുന്ന ആളുടെ കുട്ടിക്ക് സുഖമില്ലെന്നും അതിനായി പണം നൽകി സഹായിക്കണം എന്നുമായിരുന്നു ഇയാളുടെ ആവശ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു