ബോണസ് പരിധി ഉയർത്തുക, ഡി എ, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം തുടങ്ങിയവ അനുവദിക്കുക, മെഡിസെപ്പ് അപാകത പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പിൻവാതിൽ നിയമനം തടയുക തുടങ്ങി ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടററ്റിന് മുന്നിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി. ജീവിത ചെലവിൽ പൊറുതി മുട്ടി ചൊവ്വാഴ്ച്ച പകൽ 11.30 ഓടെ നടന്ന പ്രതിഷേധ ധർണ കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് അധ്യക്ഷനായി.