സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. വടക്കുഭാഗം സ്വദേശി ഷിജുവിനെയാണ് കാലടി എസ് ഐയും സംഘവും ഓടിച്ചിട്ട് പിടികൂടിയത്. ശനിയാഴ്ച്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ചാണ് മുൻ വൈരാഗ്യം നിമിത്തം ഷിജു സഹോദരനെ വെട്ടുകത്തിക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവ ശേഷം ഷിജു സ്ഥലത്ത് നിന്ന് രക്ഷപെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഷിജുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തതായി സി ഐ വൈകിട്ട് 5.45 ന് സ്റ്റേഷനിൽ പറഞ്ഞു