തേവലക്കര സ്വദേശികളായ പ്രിൻസ് തോമസ്, മക്കളായ അതുൽ, അൽക്ക എന്നിവരാണ് ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും, ഥാർജിപ്പും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. രാവിലെ വിലാപയാത്രയായി മൃതദേഹങ്ങൾ മുളയ്ക്കൽ എൽപിഎസിൽ എത്തിച്ചു പൊതുദർശനത്തിന് വെച്ചു. സ്കൂളിലെ പൊതു ദർശനത്തിന് ശേഷം, വീട്ടിലെത്തിച്ചും പൊതുദർശനം നടക്കും. തുടർന്ന് തേവലക്കര മർത്ത മറിയം ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.