കിളിമാനൂരിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാക്കൾക്കുനേരെ കാറിടിച്ചുകയറ്റാൻ ശ്രമിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടമ ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ കിളിമാനൂർ പാപ്പാല സ്വദേശികളായ ഷാനവാസ്, ആനന്ദ്, വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. കാർ യാത്രക്കാർക്കെതിരേ വീട്ടുടമ വിനോദ് കിളിമാനൂർ പോലീസിൽ പരാതിനൽകി.