സെന്റ് സെബാസ്റ്റ്യൻ ഐക്യസമാജം കപ്പളയിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കപ്പേളയിലെ സി.സി.ടി.വിയും തകർത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻ ചാലക്കുടി പോലീസിനെ വിവരം അറിയിച്ചു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.