കരിമ്പന്‍ സ്വദേശി ജ്യോതിസ് ജോയി, അടിമാലി സ്വദേശി അഡോണ്‍ ഷാജി ഉള്‍പ്പെടെഉള്ളവര്‍ക്കെതിരെയാണ് പണം നഷ്ടപ്പെട്ടവര്‍ ഇടുക്കി പോലീസില്‍ പരാതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്. 800ലധികം പേരില്‍ നിന്നായി 10 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കിയവരുമുണ്ട്. സംസ്ഥാന തലത്തില്‍ കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിപ്പിന് പിന്നില്‍ വലിയ സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.